മുംബൈയില്‍ 2,848 പേര്‍ക്ക് കൊവിഡ്; 46 പേര്‍ മരിച്ചു

Update: 2020-10-08 16:18 GMT

മുംബൈ: മുംബൈയില്‍ 24 മണിക്കൂറിനുളളില്‍ 2,848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കറിനുള്ളില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇന്ന് മാത്രം നഗരത്തില്‍ 46 പേര്‍ മരിച്ചു. മുംബൈയില്‍ ഇതുവരെ 2,19,938 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സപ്തംബര്‍ 30നാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നത്, 2,654. ആരോഗ്യവകുപ്പ് നല്‍കുന്ന റിപോര്‍ട്ട് അനുസരിച്ച് ഇതുവരെയുള്ള രോഗമുക്തി നിരക്ക് 83 ശതമാനാണ്.

സപ്തംബര്‍ മുതലുള്ള രോഗവ്യാപന വര്‍ധന 1.04 ശതമാനമാണ്. ഇന്നത്തെ കണക്കനുസരിച്ച് രോഗം ഇരട്ടിയാകുന്നതിന് 67 ദിവസമാണ് എടുത്തത്.

ഇപ്പോഴും രാജ്യത്തെ ഏറ്റവും കൂടിയ നിലയില്‍ രോഗ്യവ്യാപനം നടന്ന സംസ്ഥാനം മഹാരാഷ്ട്ര തന്നെയാണ്, ഇന്നലെ മാത്രം 14,578 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇതുവരെ 14,80,489 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 355 പേര്‍ മരിക്കുകയും ചെയ്തു. ആകെ 39,072 പേര്‍ മരിച്ചു.

Tags:    

Similar News