രാജ്യത്ത് 2,85,914 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനം

Update: 2022-01-26 04:47 GMT

ന്യഡല്‍ഹി; രാജ്യത്ത് 2,85,914 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ 5.55 ശതമാനമാണ് സജീവ രോഗികളെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.

രാജ്യത്തെ സജീവ രോഗികള്‍ 22,23,018ആയി. മന്ത്രാലയത്തിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.33 ശതമാനവുമാണ്.

രാജ്യത്തെ രോഗമുക്തി നിരക്ക് 93.23 ശതമാനമാണ്. 2,99,073 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 3,73,70,971 ആയി.

കഴിഞ്ഞ ദിവസം 665 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

രാജ്യത്ത് ഇതുവരെ 72.05 കോടി കൊവിഡ് പരിശോധനകള്‍ നടന്നു. കഴിഞ്ഞ ദിവസം 17,69,745 പേരെ പരിശോധിച്ചു.

രാജ്യത്ത് ഇതുവരെ 163.58 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Tags:    

Similar News