രാജ്യത്ത് 32,937 പേര്‍ക്ക് കൊവിഡ്; സജീവ രോഗികളുടെ എണ്ണം 2020 മാര്‍ച്ച് മാസത്തിനു തുല്യം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. 24 മണിക്കൂറിനുളളില്‍ 32,937 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. സജീവ രോഗികളുടെ എണ്ണം 3,81,947 ആയി. ആകെ രോഗികളുടെ 1.18 ശതമാനമാണ് ഇത്. മാര്‍ച്ച് 2020ലുണ്ടായിരുന്ന സജീവ രോഗികളുടെ എണ്ണത്തിനു സമാനമാണ് ഇത്.
ഇന്നത്തോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,22,25,513 ആയി.
ഇന്നലെ മാത്രം 35,909 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.48 ശതമാനം. ഇതുവരെ 3,14,11,924 പേര്‍ രോഗമുക്തരായി.
ഇന്നലെ 417 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 4,31,642.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.79 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.01 ശതമാനവും രേഖപ്പെടുത്തി.
ഐസിഎംആറിന്റെ കണക്കനുസരിച്ച് 49,48,05,652 സാംപിളുകള്‍ പരിശോധിച്ചു. ആഗസ്ത് 15ന് മാത്രം 11,81,212 പേരെ പരിശോധിച്ചു.
ഇതുവരെ 54,58,57,108 ഡോസ് വാക്‌സിന്‍ നല്‍കി.