രാജ്യത്ത് 3.33 ലക്ഷം പേര്‍ക്ക് കൊവിഡ്; രോഗബാധയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ്

Update: 2022-01-23 06:11 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.33 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവ് രോഗബാധയാണ് ഇത്. ശനിയാഴ്ച 3.92 ലക്ഷം പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് സജീവ രോഗികള്‍ 5.57 ലക്ഷമായി. രോഗമുക്തി നിരക്ക് 93.18 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനത്തില്‍ നിന്ന് 17.78 ശതമാനമായി വര്‍ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക്് 16.65 ശതമാനമായിട്ടുണ്ട്.

രാജ്യത്ത് 161.81 കോടി ഡോസ് വാക്‌സിന്‍ നല്‍കി. ഇതില്‍ 61 ലക്ഷവും നല്‍കിയത് ശനിയാഴ്ചയാണ്. ബൂസ്റ്റര്‍ ഡോസ് 79 ലക്ഷമായി.

24 മണിക്കൂറിനുള്ളില്‍ 525 പേര്‍ മരിച്ചു. പത്തില്‍ കൂടുതല്‍ പേര്‍ മരിച്ച 14 സംസ്ഥാനങ്ങളുണ്ട് രാജ്യത്ത്. ഇപ്പോഴത്തെ കൊവിഡ് തരംഗത്തില്‍ മരിച്ചവരില്‍ 60 ശതമാനം പേര്‍ ഒരു ഡോസ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 48 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആകെ ഒമിക്രോണ്‍ കേസുകള്‍ സംസ്ഥാനത്ത് 416 ആയി.

മുംബൈയില്‍ ശനിയാ്ച 3,568 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ ദിവസത്തേക്കാള്‍ 23 ശതമാനം കുറവ് രോഗബാധയാണ് ഇത്. രണ്ടാഴ്ച മുന്നത്തെ കണക്കെടുത്താല്‍ 83 ശതമാനം കുറവ്.

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 45 പേര്‍ മരിച്ചു. 

Tags:    

Similar News