ഡല്‍ഹിയില്‍ 3,567 പേര്‍ക്ക് കൊവിഡ്; 10 മരണം

Update: 2021-04-03 14:23 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗബാധയില്‍ നേരിയ കുറവ്. 24 മണിക്കൂറിനുള്ളില്‍ 3,567 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇന്ന് മാത്രം 10 പേരാണ് മരിച്ചത്. രോഗമുക്തരുടെ എണ്ണം 2,902.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,72,381 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,647 സജീവരോഗികളാണ് സംസ്ഥാനത്ത് വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ചികില്‍സ തേടുന്നത്. 6,48,674 പേര്‍ രോഗമുക്തരായി. ഇതുവരെ ഡല്‍ഹിയില്‍ 11,060 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 4.48 ശതമാനമാണ്. 24 മണിക്കൂറിനുള്ളില്‍ 79,617 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയും ഭാര്യയും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. വിദ്യാഭ്യാസമന്ത്രിയും ഭാര്യയും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

രാജ്യത്ത് ഇന്ന് മാത്രം 89,129 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 714 പേര്‍ മരിക്കുകയും ചെയ്തു.രാജ്യത്ത് ഇതുവരെ 1,23,92,260 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 6,58,909 സജീവ രോഗികളും രാജ്യത്തുണ്ട്.

Tags:    

Similar News