വയനാട് ജില്ലയില്‍ 378 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.15 ശതമാനം
വയനാട്: ജില്ലയില്‍ ഇന്ന് (23.08.21) 378 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.രേണുക അറിയിച്ചു. 706 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.15 ശതമാനമാണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 377 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,959 ആയി. 83,311 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 5,897 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4,584 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 38, മാനന്തവാടി 37, കല്‍പ്പറ്റ 34, നെന്മേനി 30, പൂതാടി 29, മുട്ടില്‍ 26, പൊഴുതന 22, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ 16 വീതം, വൈത്തിരി 15, ഇടവക, മുള്ളന്‍കൊല്ലി, തരിയോട് 11 വീതം, കോട്ടത്തറ, പുല്‍പ്പള്ളി 10 വീതം, കണിയാമ്പറ്റ, വെള്ളമുണ്ട 9 വീതം, തിരുനെല്ലി 8, മീനങ്ങാടി 7, മേപ്പാടി, തൊണ്ടര്‍നാട് 6 വീതം, അമ്പലവയല്‍ 5, പനമരം, തവിഞ്ഞാല്‍ 4 വീതം, നൂല്‍പ്പുഴ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
706 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 43 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 663 പേരുമാണ് രോഗമുക്തരായത്.
1,036 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.08.21) പുതുതായി നിരീക്ഷണത്തിലായത് 1,036 പേരാണ്. 1,518 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,561 പേര്. ഇന്ന് പുതുതായി 60 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി.