വയനാട് ജില്ലയില്‍ 445 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.4 ശതമാനം
വയനാട്: ജില്ലയില്‍ 445 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.രേണുക അറിയിച്ചു. 966 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.4 ശതമാനമാണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 443 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,335 ആയി. 98,571 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 8,897 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7,337 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
തവിഞ്ഞാല്‍ 55, മുള്ളന്‍കൊല്ലി, തിരുനെല്ലി 35 വീതം, കല്‍പ്പറ്റ 34, എടവക, തരിയോട് 32 വീതം, പനമരം 29, മീനങ്ങാടി 21, കോട്ടത്തറ, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി 15 വീതം, കണിയാമ്പറ്റ 14, മാനന്തവാടി, ബത്തേരി, വെള്ളമുണ്ട 12 വീതം, തൊണ്ടര്‍നാട് 10, നെന്മേനി 9, മേപ്പാടി, പുല്‍പ്പള്ളി 8 വീതം, മുട്ടില്‍ 7, അമ്പലവയല്‍, നൂല്‍പ്പുഴ, പൂതാടി, വെങ്ങപ്പള്ളി 4 വീതം, മൂപ്പൈനാട് 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ അബുദാബിയില്‍ നിന്നും വന്ന 2 മീനങ്ങാടി സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
966 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 58 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 908 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
1,313 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1,313 പേരാണ്. 1913 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26,241 പേര്. ഇന്ന് പുതുതായി 81 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 972 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 7,42,247 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7,37,910 എണ്ണത്തിന്റെ ഫലം ലഭിച്ചു. 6,29,575 പേര് നെഗറ്റീവും 1,08,335 പേര് പോസിറ്റീവുമാണ്.