വയനാട് ജില്ലയില്‍ 661 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.36 ശതമാനം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 661 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 331 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.36 ശതമാനമാണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 659 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,889 ആയി. 1,07,636 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6,145 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4932 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി 97, അമ്പലവയല്‍ 49, മീനങ്ങാടി 40, കണിയാമ്പറ്റ, മേപ്പാടി 38 വീതം, മുട്ടില്‍ 35, മാനന്തവാടി 34, പുല്‍പ്പള്ളി 31, നൂല്‍പ്പുഴ 29, തവിഞ്ഞാല്‍ 27, മൂപ്പൈനാട് 24, കല്‍പ്പറ്റ, പൊഴുതന 23 വീതം, ബത്തേരി 22, എടവക, നെന്‍മേനി 19 വീതം, വെങ്ങപ്പള്ളി 18, പനമരം 17, തിരുനെല്ലി 15, മുള്ളന്‍കൊല്ലി, തരിയോട് 12 വീതം, കോട്ടത്തറ, വൈത്തിരി 10 വീതം, പടിഞ്ഞാറത്തറ 8, വെള്ളമുണ്ട 5, തൊണ്ടര്‍നാട് 4 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനത്തുനിന്നും വന്ന 2 തമിഴ്‌നാട് സ്വദേശി കള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു..
331 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 48 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 283 പേരുമാണ് രോഗമുക്തരായത്.
1,418 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 1,418 പേരാണ്. 1,947 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17,103 പേര്‍. ഇന്ന് പുതുതായി 132 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2,330 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 7,74,236 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7,71,373 എണ്ണത്തിന്റെ ഫലം ലഭിച്ചു. 6,56,484 പേര്‍ നെഗറ്റീവും 1,14,889 പേര്‍ പോസിറ്റീവുമാണ്.