ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 6,987 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതേ സമയപരിധിക്കുള്ളില്‍ 162 പേര്‍ മരിച്ചു.
രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 76,766 ആണ്. മാര്‍ച്ച് 2020നു ശേഷം ഏറ്റവും കുറവ് രോഗബാധയാണ് ഇത്.
ഇതുവരെ രാജ്യത്ത് 422 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചത്, 108 പേര്‍ക്ക്. ഡല്‍ഹിയില്‍ 79, ഗുജറാത്തില്‍ 43 എന്നിങ്ങനെയാണ് രോഗവ്യാപനം കൂടുതലുളള സംസ്ഥാനങ്ങളുടെ സ്ഥിതി.
രാജ്യത്തെ സജീവ രോഗികള്‍ ആകെ രോഗബാധിതരടു 0െ.22 ശതമാനം മാത്രമേയുള്ളൂ.
24 മണിക്കൂറിനുള്ളില്‍ 7,091 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 3,42,30,352. രോഗമുക്തി നിരക്ക് 98.40 ശതമാനമായി. ആകെ കൊവിഡ് മരണം 4,79,682 ആയി.