കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 729 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കുമാണ് പോസിറ്റീവായത്. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 690 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്പ്പറേഷന് പരിധിയില്‍ 182 പേര്‍ക്ക് സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
6,315 പേരെ പരിശോധനക്ക് വിധേയരാക്കി. 11.54 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 585 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. എട്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
5,892 പേരാണ് പോസിറ്റീവായി ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍. മറ്റു ജില്ലക്കാരായ 197 പേര് ജില്ലയില്‍ ചികിത്സയിലുണ്ട്. 4,370 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്. പുതുതായി വന്ന 1,307 പേര് ഉള്‍പ്പെടെ 20,395 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.