കോഴിക്കോട് ജില്ലയില്‍ 759 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 749, ടിപിആര്‍ 11.78 ശതമാനം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 759 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 3 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 753 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 6,555 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 749 പേര്‍ കൂടി രോഗമുക്തി നേടി. 11.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8,305 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,151 പേര്‍ ഉള്‍പ്പടെ 33,823 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 11,25,865 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3,050 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കൊവിഡ് പ്രതിരോധ വാക്‌സിനിന്റെ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ രക്ഷിതാക്കളും വീട്ടിലെ 18 വയസ്സിനു മുകളിലുള്ള അംഗങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണം.