രാജ്യത്ത് 8,488 പേര്‍ക്ക് കൊവിഡ്; രോഗബാധ കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷം ഏറ്റവും കുറവ്
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 8,488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,18,901 ആയി. 538 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനുശേഷം റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ രോഗബാധയാണ് ഇത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 249 പേര് മരിച്ചു. അതോടെ രാജ്യത്തെ ആകെ മരണം 4,65,911 ആയി.
534 ദിവസത്തിനുള്ളില്‍ ഏറ്റവും കുറവ് സജീവ രോഗികളാണ് ഇന്ത്യയിലുള്ളത്, 1,18,443 പേര്. ആകെ രോഗികളുടെ എണ്ണവും സജീവ രോഗികളുടെ എണ്ണവും തമ്മിലുള്ള അനുപാതം രണ്ട് ശതമാനത്തിനു താഴെയാണ്.
കഴിഞ്ഞ 45 ദിവസമായി രോഗബാധ 20,000 കടന്നിട്ടില്ല. കഴിഞ്ഞ 148 ദിവസമായി രോഗബാധ 50,000ത്തിനു താഴെ നില്‍ക്കുകയാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്ത് ഇതുവരെ 116 കോടി ഡോസ് കൊവിഡ് വാക്സിനാണ് നല്‍കിയത്.