രാജ്യത്ത് 8,865 പേര്‍ക്ക് കൊവിഡ്; 287 ദിവസത്തിനുളളില്‍ ഏറ്റവും കുറവ് രോഗബാധ
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 8,865 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 287 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറവ് രോഗബാധയാണ്. രാജ്യത്ത് ഇതുവരെ 3,44,56,401 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികളുടെ എണ്ണം 1,30,793. 525 ദിവസത്തിനുള്ളില്‍ ഏറ്റവും കുറവാണ് ഇത്.
രാജ്യത്ത് ഇന്നലെ മാത്രം 197 പേര്‍ മരിച്ചു. ഇതുവരെ മരിച്ചരുടെ എണ്ണം 4,63,852.
20,000ത്തില്‍ കുറവ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് തുടര്‍ച്ചയായി 39ാമത്തെ ദിവസമാണ്. 50,000ത്തില്‍ താഴെ പേര്‍ക്ക് രോഗം ബാധിക്കുന്നത് തുടര്‍ച്ചയായി 142ാം ദിവസവുമാണ് ഇത്.
ആകെ രോഗബാധിതരുടെ 0.38 ശതമാനമാണ് സജീവ രോഗികള്‍. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98.27 ശതമാനമായി.
24 മണിക്കൂറിനുള്ളില്‍ 3,303 പേര്‍ രോഗമുക്തരായി.
2020 ആഗസ്ത് 7ാം തിയ്യതിയാണ് രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നത്. ആഗസ്ത് 23ന് 30 ലക്ഷം കടന്നു. സപ്തംബര്‍ 5ന് 40 ലക്ഷവും സപ്തംബര്‍ 16ന് 50 ലക്ഷവും സപ്തംബര്‍ 28ന് 60 ലക്ഷവും ഒക്ടോബര്‍ 11ന് 70 ലക്ഷവും ഒക്ടോബര്‍ 29ന് 80 ലക്ഷവും നവംബര്‍ 20ന് 90 ലക്ഷവും ഡിസംബര്‍ 19ന് ഒരു കോടിയും കടന്നു.
മെയ് 4ന് രോഗബാധിതരുടെ എണ്ണം 2 കോടിയും ജൂണ്‍ 23ന് മൂന്ന് കോടിയും കടന്നു.