ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 93 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 82 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനമാണ്.
68 പേര് രോഗമുക്തരായി. നിലവില്‍ 1,670 പേര് ചികിത്സയില്‍ കഴിയുന്നു.