ആലപ്പുഴ: ആലപുഴ ജില്ലയില്‍ 96 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 87 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒന്‍പത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 3.83 ശതമാനമാണ്.
142 പേര് രോഗമുക്തരായി. നിലവില്‍ 1461 പേര് ചികിത്സയില്‍ കഴിയുന്നു.