ന്യൂഡല്‍ഹി: രാജ്യത്ത് ശരാശരി പ്രതിദിന കൊവിഡ് ബാധ 20,000 ആയി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. അതില്‍ 56 ശതമാനവും കേരളത്തില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ അത് 5.86 ശതമാനമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 22,431 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 318 പേര്‍ മരിക്കുകയും ചെയ്തു. അതില്‍ 12,616 എണ്ണവും കേരളത്തില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തത്. 134 പേര്‍ സംസ്ഥാനത്ത് മരിക്കുകയും ചെയ്തു. രാജ്യത്ത് 2,44,198 പേരാണ് ചികില്‍സ തേടുന്നത്.
രാജ്യത്ത് ഇതുവരെ 3,38,94,312 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,49,856 പേര്‍ രോഗം ബാധിച്ച് മരിച്ചു.
24,602 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗവിമുക്തരായി. ആകെ രോഗവിമുക്തര്‍ 3,32,00,258. രോഗമുക്തി നിരക്ക് 97.95 ശതമാനമായിരുന്നു.