പത്തനാപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കൊവിഡ്; പ്രചാരണം നിര്‍ത്തി
പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാര്‍ഥിക്ക് വൈറസ് ബാധയുണ്ടായത്.
കൊല്ലം: പത്തനാപുരം എന്‍ഡിഎ സ്ഥാനാര്‍ഥി ജിതിന്‍ ദേവിന് കൊവിഡ്. ഇതിനെതുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സ്ഥാനാര്‍ഥി ക്വാറന്റൈനില്‍ പ്രവേശിച്ചു.
പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാര്‍ഥിക്ക് വൈറസ് ബാധയുണ്ടായത്. നേരത്തേ പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.