ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് നാലാം തരംഗ ഭീഷണി ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്.ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് യോഗം. സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിനൊപ്പം വാക്‌സിന്‍ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും.
കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന തലത്തിലെ ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍ എന്നിവ പ്രധാനമന്ത്രി വിലയിരുത്തും.
കൊവിഡ് കേസുകളിലെ വര്‍ധനയെ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങള്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകണ്ടേതില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.