കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത് വെറും 2 പേര്‍ക്ക് മാത്രം
റാഞ്ചി: ജാര്‍ഖണ്ഡ് ആരോഗ്യവകുപ്പിന് ആത്മവിശ്വാസം നല്‍കിക്കൊണ്ട് ജാര്‍ഖണ്ഡില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഇടിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ ആകെ 2 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 56 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം 20 പേര് രോഗമുക്തരായി.
മഹാമാരി തുടങ്ങിയ ശേഷം സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,48,114 ആയിട്ടുണ്ട്. 97.70 ആണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനുള്ളില്‍ ആരും മരിച്ചിട്ടില്ല. ആകെ മരണങ്ങള് 5,133.
സംസ്ഥാനത്ത് ഇതുവരെ 1.57 കോടി ഡോസ് വാക്സിന് വിതരണം ചെയ്തു.