കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരള ഹൈക്കോടതി വീണ്ടും ഓണ്‍ലൈന്‍ സിറ്റിങ്ങിലേക്ക് നീങ്ങുന്നു. ഇന്ന് ചേര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെയും ബാര്‍ കൗണ്‍സിലിന്റെയും ഭാരവാഹികളുമായി ഒരു യോഗം നടക്കാനുണ്ട്. വെള്ളിയാഴ്ച നടക്കുന്ന ആ യോഗത്തിന്റെ കൂടെ അഭിപ്രായമാരാഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
സുപ്രിംകോടതി നിലവില്‍ ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ട്. പല ഹൈക്കോടതികളും ഓണ്‍ലൈനിലാണ് ഹിയറിങ് നടത്തുന്നത്.
മുന്‍ കൊവിഡ് തരംഗങ്ങളുടെ സമയത്തും കോടതികള്‍ ഓണ്‍ലൈനിലാണ് പ്രവര്‍ത്തിച്ചിരുന്നത്.