ഇടുക്കി വീണ്ടും കൊവിഡ് മുക്തം; നിയന്ത്രണങ്ങള്‍ തുടരും

ഇതോടെ രണ്ടാം ഘട്ടത്തില്‍ കൊവിഡ് ബാധിച്ച 14 പേരും രോഗമുക്തരായി.

Update: 2020-05-10 06:52 GMT

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ആശങ്കയൊഴിയുന്നു. ജില്ല വീണ്ടും കൊവിഡ് മുക്തം. ചികില്‍യിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു. എന്നാല്‍, നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇതോടെ രണ്ടാം ഘട്ടത്തില്‍ കൊവിഡ് ബാധിച്ച 14 പേരും രോഗമുക്തരായി. ഏലപ്പാറയിലെ ആശാപ്രവര്‍ത്തകയാണ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിന്ന് ഏറ്റവും അവസാനമായി ഡിസ്ചാര്‍ജ് ആയത്.

രണ്ടാം ഘട്ടത്തിലാണ് ജില്ല കൂടുതല്‍ ആശങ്കയിലായത്. രണ്ടാം ഘട്ടത്തില്‍ മാത്രം 14 പേര്‍ക്ക് രോഗം ബാധിച്ചു. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 24 ആണ്. രണ്ടാം ഘട്ടത്തില്‍ രോഗം ബാധിച്ചവരില്‍ കൂടുതലും വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരായിരുന്നു.

അതേസമയം ജില്ല കൊവിഡ് മുക്തമായെങ്കിലും ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നേരത്തെയും ജില്ല കൊവിഡ് മുക്തമായിട്ടുണ്ട്. പിന്നീട് വീണ്ടും പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്നു. ഇങ്ങനെയൊരു അനുഭവം മുന്‍പ് ഉള്ളതിനാല്‍ ഇത്തവണ നിയന്ത്രണങ്ങളില്‍ അതിവേഗം ഇളവ് നല്‍കില്ല. നിലവില്‍ അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം തുടരുകയാണ്.



Tags:    

Similar News