ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39,726 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതേ സമയത്തിനുള്ളില്‍ 20,654 പേരുടെ രോഗം ഭേദമായി.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,15,14,331 ആയി. ഇതില്‍ 2,71,182 പേര്‍ സജീവ രോഗികളാണ്. 1,10,83,679 പേരാണ് ഇതുവരെ രോഗമുക്തരായത്.
ഇതുവരെ കൊവിഡ് ബാധിച്ച് 1,59,370 പേരാണ് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 154.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 13,601 പേര്‍ക്ക് രോഗബാധയുണ്ടായി. 12,174 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 58 പേര്‍ക്കാണ്.
മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍ ഡല്‍ഹിയിലാണ് രോഗവ്യാപനം കൂടുതല്‍ അനുഭവപ്പെടുന്നത്. 2,927 പേര്‍ക്കാണ് പുതുതായി രോഗബാധ അനുഭവപ്പെട്ടത്. 381 പേര്‍ ആശുപത്രി വിട്ടു. 6,31,756 പേരാണ് ആകെ രോഗമുക്തരായത്.
പഞ്ചാബില്‍ 1,046 പുതിയ രോഗികളാണ് ഉള്ളത്. 1,291 പേര്‍ ആശുപത്രി വിട്ടു.