കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കു കൂടി കൊവിഡ്
ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും മംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കും അബുദബിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും മംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കും അബുദബിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റ്യാടി സ്വദേശികളായ മൂന്ന് പേര് (48 വയസ്സ് വീതമുള്ള രണ്ട് പേരും 23 വയസ്സുള്ള ഒരാളും), കൂരാച്ചുണ്ട് സ്വദേശി (24), നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് ഇന്ന് ഫലം പോസിറ്റീവായത്.