ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെപ്രതിദിന വര്‍ധന ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,201 പേരാണ് 24 മണിക്കൂറിനിടെ രോഗംബാധിച്ച് മരിച്ചത്.
പ്രതിദിന കൊവിഡ് രോഗികളിലെ റെക്കോര്‍ഡ് വര്‍ധനവാണിത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. 9,58,316 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ്. ഇതോടെ രാജ്യത്ത് ഇതുവരെ 77,472 പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടമായത്.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക , അടക്കം ഒമ്പത് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമാണ്. കേരളം, ഹരിയാന, പശ്ചിമബംഗാള്‍, ഡല്‍ഹി , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. രോഗികളുടെ എണ്ണത്തിലൂം മരണത്തിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 28,282 പേര്‍ ഇതിനകം മരണമടഞ്ഞു. 2,61,798 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ആന്ധ്രാപ്രദേശ് ആണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്. ഇവിടെ 97,338 പേര്‍ ചികില്‍സയിലുണ്ട്. 4702 പേര്‍ മരണമടഞ്ഞു.തമിഴ്നാട്ടില്‍ 48,482 പേര്‍ ചികിത്സയില്‍ തുടരുന്നു. 8,154 പേര്‍ മരിച്ചു. കര്‍ണാടകയില്‍ 1,01,556 പേര്‍ ചികില്‍സയിലുണ്ട്. 6,937 പേര്‍ മരണമടഞ്ഞു.