രാജ്യത്ത് 14,849 പേര്‍ക്ക് കൂടി കൊവിഡ്; 155 മരണം

Update: 2021-01-24 05:15 GMT
രാജ്യത്ത് 14,849 പേര്‍ക്ക് കൂടി കൊവിഡ്; 155 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,849 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവത്തേക്കാള്‍ നാല് ശതമാനം വര്‍ധനവാണ് റിപോര്‍ട്ട് ചെയ്യപെട്ടിട്ടുള്ളത്.ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.06 കോടി ആയി. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.

സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുണ്ടായത്. 155 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു.. തുടര്‍ച്ചയായ 11ാം ദിവസവും മരണം 200ന് താഴെയാണ്. നിലവില്‍ 184,408 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 15,948 പേര്‍ രോഗമുക്തരായി. അതേസമയം ഇതുവരെ 15 ലക്ഷം ആരോഗ്യ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ കുത്തിവയ്പ് നടത്തി.




Similar News