കൊവിഡ്: കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം 19,000 കടന്നു
ബംഗളുരുവില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ബംഗളുരുവില്‍ മാത്രം 994 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബെംഗളൂരു: കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം 19,000 കടന്നു. 1694 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളുരുവില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ബംഗളുരുവില്‍ മാത്രം 994 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുഴുവന്‍ കേസുകളും ഉറവിടം അറിയാത്തവയാണ്. സംസ്ഥാനത്ത് 21 കോവിഡ് മരണങ്ങങ്ങളാണ് ഇന്നു മാത്രം റിപോര്‍ട്ട് ചെയ്തത്. ഇതോടെ മരണ സംഖ്യ 293ആയി. 471പേര്‍ ഇന്ന് ആശുപത്രി വിട്ടു. ചികിത്സയില്‍ തുടരുന്നത് 10,608 പേരാണ്. ബംഗളുരുവിലെ ആശുപത്രികളില്‍ മാത്രം ആറായിരത്തോളം പേര്‍ ചികില്‍സയിലാണ്.