ലോക് ഡൗണില്‍ കൊച്ചി നഗരത്തിനു കൈത്താങ്ങായി ടുക്‌സി ഓട്ടോ സര്‍വീസ്
25000 ത്തിലധികം ഭക്ഷണ പാക്കറ്റുകളും 4000 ത്തിലധികം ഭക്ഷണ കിറ്റുകളും വിതരണം ചെയ്തുഓരോ യാത്രയിലും കിലോമീറ്റര്‍ അടിസ്ഥാനമാക്കി ന്യായമായ ചാര്‍ജ്ജുകള്‍ നല്‍കി ഡ്രൈവര്‍ക്ക് സ്ഥിര വരുമാനവും ടുക്‌സി ഉറപ്പുവരുത്തുന്നു
കൊച്ചി: കൊവിഡ് മഹാമാരിയും ലോക് ഡൗണും കാരണം ഉപജീവന മാര്‍ഗ്ഗം നഷ്ട്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കായി 25,000 ത്തിലധികം ഭക്ഷ്യ പാക്കറ്റുകളും 40,00 ത്തിലധികം അവശ്യ കിറ്റുകളും വിതരണം ചെയ്ത് മാതൃകയാവുകയാണ് കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ . ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസ് ആപ്ലിക്കേഷനായ ടുക്‌സിയില്‍ രജിസ്റ്റര്‍ ചെയ്ത്, കൊച്ചി കോര്‍പ്പറേഷന്റെയും ടുക്‌സിയുടെയും സംയുക്ത സംരംഭത്തിന്റെ സന്നദ്ധപ്രവര്‍ത്തരാകുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ എണ്ണം ദിനംപ്രതി ഇരട്ടിച്ചുകൊണ്ടിരിക്കുകയാണ്.
കൊവിഡ് മഹാമാരി ഡ്രൈവര്‍മാരുടെ ഉപജീവന മാര്‍ഗ്ഗത്തെ ബാധിച്ചപ്പോള്‍ അവരെ പിന്തുണയ്ക്കാനായി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടുക്സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒരു സി എസ് ആര്‍ സംരംഭം ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായാണ് കമ്പനി വികസിപ്പിച്ചെടുത്ത കൊച്ചിയുടെ സ്വന്തം റൈഡ്-ഹെയ്ലിംഗ് ആപ്ലിക്കേഷനായ ടുക്‌സി 2021 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ചത് . ഇതിനോടകം തന്നെ 600 ഓളം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഈ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോക് ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും കൊവിഡ് ബാധിതര്‍ക്കുമായി കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണമെത്തിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ അന്വേഷിക്കുന്നതായി ടുക്‌സി സംരംഭകരുടെ ശ്രദ്ധയില്‍പ്പെട്ടു.അങ്ങനെ ടുക്‌സി ,കൊച്ചി കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് ഈ സംരംഭത്തിന് തുടക്കമിടുകയായിരുന്നു. ഓരോ യാത്രയിലും 250 പാക്കേജുകള്‍ വീതം ദിവസത്തില്‍ രണ്ടുതവണ അവര്‍ സമൂഹ അടുക്കളയില്‍ നിന്നും പാകം ചെയ്ത ഭക്ഷണം ആവശ്യക്കാരിലെത്തിച്ചു . തടസ്സമില്ലാത്ത യാത്രാസേവനത്തിനായി കോര്‍പ്പറേഷനില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്ക് പാസുകള്‍ ലഭിച്ചു.
കോര്‍പ്പറേഷനായുള്ള ഓരോ യാത്രയ്ക്കും, ഓട്ടോ സഞ്ചരിച്ച കിലോമീറ്റര്‍ അടിസ്ഥാനമാക്കി ടുക്‌സി ഡ്രൈവര്‍മാര്‍ക്ക് ന്യായമായ ചാര്‍ജുകള്‍ നല്‍കുകയും അതുവഴി ഡ്രൈവര്‍മാര്‍ക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. പതിനായിരത്തിലധികം ഭക്ഷ്യ പാഴ്‌സലുകളും 4,000 ത്തിലധികം അവശ്യ കിറ്റുകളും ടുക്‌സി സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതത്തിലായവര്‍ക്കായി വിതരണംചെയ്തു. ആവശ്യമുള്ളവര്‍ക്ക് മരുന്നുകളും ടുക്‌സി എത്തിച്ചു നല്‍കുന്നുണ്ട്. വളരെ ന്യായമായ ചാര്‍ജ്ജ് മാത്രമാണ് ടുക്‌സി സേവന ദാതാക്കളില്‍ നിന്നും ഈടാക്കുന്നത്. സര്‍ക്കാര്‍ അംഗീകാരമുള്ള മീറ്റര്‍ ചാര്‍ജുകളും 10 രൂപ നിശ്ചിത ബുക്കിംഗ് ഫീസും മാത്രമാണ് യാത്രക്കാര്‍ നല്‍കേണ്ടത്. ബുക്കിംഗ് ഫീസില്‍ നിന്ന് ഒരു നിശ്ചിത ശതമാനം കമ്പനിയിലേക്കും ബാക്കി ഡ്രൈവര്‍മാര്‍ക്ക് അധിക വരുമാനമായും പോകുന്നു.