കൊവിഡ്: ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി ഹിമാചല്‍ പ്രദേശ്

നിലവില്‍ മലയോര സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ 214 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 63 പേര്‍ കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.

Update: 2020-05-25 13:50 GMT

ഷിംല: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശ് ലോക്ക്ഡൗണ്‍ നീട്ടി. അഞ്ചാഴ്ച കൂടി നീട്ടിയതോടെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ തുടരും.

നിലവില്‍ മലയോര സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ 214 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 63 പേര്‍ കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ അഞ്ചുപേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചത്. ഹിമാചല്‍ പ്രദേശില്‍ 12 ജില്ലകളാണ് ഉളളത്. ഇതില്‍ ഹമീര്‍പൂര്‍ ജില്ലയിലാണ് നാലിലൊന്ന് കൊവിഡ് കേസുകളും.

വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വരുന്നതിനിടെയാണ് ഹിമാചല്‍ പ്രദേശ് നിരീക്ഷണം ശക്തമായി തുടരാന്‍ തന്നെ തീരുമാനിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ നാലാംഘട്ടം മെയ് 31ന് അവസാനിക്കുകയാണ്.

Tags:    

Similar News