കൊവിഡ്: പോണ്ടിച്ചേരിയില്‍ ഏപ്രില്‍ 26 വരെ ലോക്ക് ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി

Update: 2021-04-21 06:43 GMT

പോണ്ടിച്ചേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നിലവില്‍ ഏപ്രില്‍ 26വരെയാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുക. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്.

ഇവിടെ രാത്രി 10 മുതല്‍ രാവിലെ 5 വരെ നേരത്തെത്തന്നെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലൊയാണ് സമ്പൂര്‍ണലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാത്രി പത്തുമണിയോടെ നടത്തിപ്പുകാര്‍ വീട്ടില്‍ തിരിച്ചെത്തുന്ന തരത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതുമായ സമയം തീരുമാനിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഹോട്ടലുകള്‍ 8 മണിക്ക് അടയ്ക്കണം. പത്തുമണി വരെ ഹോം ഡെലിവറി നടത്താം.

കഴിഞ്ഞ ദിവസം 4,692 സജീവ കേസുകളാണ് പോണ്ടിച്ചേരിയില്‍ റിപോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തോളം പേര്‍ മരിക്കുകയും ചെയ്തു. രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോവുകയാണ്.

Tags:    

Similar News