കൊവിഡ്: ഗുജറാത്തില്‍ 8 നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ

Update: 2021-09-14 16:41 GMT

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 8 നഗരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. സപ്തംബര്‍ 25വരെയാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുക. കൊവിഡ് വ്യാപനം തീവ്രമാവാന്‍ തുടങ്ങിയതോടെയാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്. 

ഗാന്ധിനഗര്‍, വഡോദര, സൂറത്ത്, രാജ്‌കോട്ട് തുടങ്ങിയ നഗരങ്ങളിലാണ് രാത്രി 11 മണി മുതല്‍ രാവിലെ 6 മണിവരെ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുക.

നേരത്തെ ഗണേശോല്‍വത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ സപ്തംബര്‍ 9 മുതല്‍ സപ്തംബര്‍ 19 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. 

Tags:    

Similar News