കൊവിഡ്: പാലക്കാട് സ്വദേശി മുംബൈയില്‍ മരിച്ചു
ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ (83) ആണ് മരിച്ചത്.
മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ (83) ആണ് മരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധ അനിയന്ത്രിതമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ നിരവധി മലയാളികള്‍ ഇതിനകം രോഗബാധിതരായി മരിച്ചിട്ടുണ്ട്.