കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ

Update: 2021-03-26 18:23 GMT

മുംബൈ: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ഭീഷണി നേരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. പുതിയ നിര്‍ദേശപ്രകാരം ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തുകയാണ്. ഷോപിങ് മാളുകള്‍ രാത്രി 8 മുതല്‍ രാവിലെ 7 വരെ അടച്ചിടണം.

കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പു നല്‍കി.

അതേസമയം സംസ്ഥാനം മുഴുവന്‍ അടച്ചിടുന്ന ലോക്ക് ഡൗണിനുള്ള സാധ്യത നിലവില്‍ തളളിയിട്ടുണ്ട്. അതോടൊപ്പം നേരത്തെ ചെയ്തതുപൊലെ പൊടുന്നനെ പ്രഖ്യാപിക്കുന്ന ലോക്ക് ഡൗണും ഇത്തവണ ഉണ്ടാവില്ല.

ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും ആരോഗ്യസംവിധാനം നിറഞ്ഞുകവിഞ്ഞാല്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാവുമെന്ന് ഉദ്ദവ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളോടും ശേഷിയുടെ പകുതി കൊവിഡ് രോഗികള്‍ക്കുവേണ്ടി നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Tags:    

Similar News