കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മുംബൈയില്‍ ഒരു ദിവസം കൊണ്ട് 40 ശതമാനം വര്‍ധന

Update: 2022-01-12 14:15 GMT

മുംബൈ: മുംബൈയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 18.75 ശതമാനത്തില്‍ നിന്ന് 24.38 ശതമാനമായി വര്‍ധിച്ചു.

മുംബൈയില്‍ ഇന്ന് 16,420 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പ്രതിദിന രോഗബാധയില്‍ കഴിഞ്ഞ നാല് ദിവസമായി കുറവനുഭവപ്പെട്ടതിനു പിന്നാലെയാണ് ഇന്ന് രോഗം കുതിച്ചുയര്‍ന്നത്.

16,420 പേരില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണമില്ല. 

Tags:    

Similar News