ചെന്നൈ: കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ നീട്ടി. കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടി. ജനുവരി 14 മുതല്‍ 18 വരെ ആരാധനാലയങ്ങളിലേക്ക് പ്രവേശനമുണ്ടാവില്ല.
പൊങ്കല്‍ പ്രമാണിച്ച് ജില്ലയ്ക്കു പുറത്തേക്കുള്ള ബസ്സില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 75 ശതമാനം പേരെ മാത്രമേ അനുവദിക്കൂ.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടും. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം. ജനുവരി 16ാം തിയ്യതി സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ടാവും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം 13,990 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,547 പേര്‍ രോഗമുക്തരായി. 11 പേര്‍ മരിച്ചു. സജീവ രോഗികള്‍ 62,767.