കൊവിഡ്: രാജ്യത്ത് റഷ്യന്‍ നിര്‍മിത സ്പുട്‌നിക് 5 വാക്‌സിന്‍ പരീക്ഷണം തുടങ്ങി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ റഷ്യന്‍ നിര്‍മിതമായ സ്പുട്‌നിക് 5 കൊവിഡ് വാക്‌സിന്റെ 2/3 ഘട്ടം വാക്‌സിന്‍ പരീക്ഷണം തുടങ്ങി. രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത വാക്‌സിനാണ് സ്പുട്‌നിക്ക് 5.
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഡോ. റെഡ്ഡി ലാബുമാണ് വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച വിവരം പുറത്തുവിട്ടത്.
ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത രാജ്യവും റഷ്യയാണ്. ആഗസ്റ്റ് 11നാണ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത്. ഗമേലിയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് സുപുട്‌നിക് 5 വികസിപ്പിച്ചെടുത്തത്.
സ്പുട്‌നിക് 5 വാക്‌സിന്‍ 92 ശതമാനവും ഫലപ്രദമാണെന്ന് കഴിഞ്ഞ നാളുകളില്‍ നടത്തിയ പരിശോധനയില്‍ നിന്ന് വ്യക്തമായതായി റഷ്യ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
ഇന്ത്യയില്‍ 100 സന്നദ്ധപ്രവര്‍ത്തകരിലാണ് വാക്‌സിന്‍ കുത്തിവയ്ക്കുകയെന്ന് കേന്ദ്ര ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചിരുന്നു. പരിശോധന നടത്താനുള്ള അനുമതി ഡിസിജിഐ ഡോ. റെഡ്ഡി ലാബറട്ടറിക്കാണ് നല്‍കിയിട്ടുള്ളത്.