തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം കുറയുന്നു; 27 ജില്ലകളില്‍ 15ല്‍ താഴെ കേസുകള്‍

Update: 2021-01-30 13:36 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതായി സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ജോ. ജെ രാധാകൃഷ്ണന്‍. 27 ജില്ലകളില്‍ 15ല്‍ താഴെ കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് കുറഞ്ഞുവരികയാണ്. മരണനിരക്ക് പൂജ്യത്തിലേക്കെത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാനത്തെ ഒരു ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 6 ലക്ഷം ഡോസുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്. വാക്‌സിന്‍ സംബന്ധിച്ച് ധാരാളം കള്ളപ്രചരണങ്ങള്‍ പുറത്തുവരുന്നുണ്ട്. അവയ്ക്ക് ആരും വശംവദരാവരുത്- ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്ത് സാമൂഹിക അകല നിയമം പാലിക്കുന്നതിലും മാസ്‌ക് ധരിക്കുന്നതിലും അലംഭാവമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വാക്‌സിന്‍ നല്‍കുന്നതില്‍ അടുത്ത ഘട്ടം മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊവാക്‌സിനോ കൊവിഷീല്‍ഡോ എടുത്തവര്‍ക്ക് എന്തെങ്കിലും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News