കാസര്‍ക്കോട് രോഗ വിമുക്തനായ വ്യക്തിക്ക് വീണ്ടും കൊവിഡ് ലക്ഷണങ്ങള്‍
സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച പള്ളിക്കര സ്വദേശിക്കാണ് രോഗം ഭേദമായ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ രോഗ വിമുക്തനായ വ്യക്തിക്ക് വീണ്ടും കൊവിഡ് ലക്ഷണം. സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച പള്ളിക്കര സ്വദേശിക്കാണ് രോഗം ഭേദമായ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ കളനാട് സ്വദേശിയില്‍ നിന്നാണ് ഇയാളിലേക്ക് കൊവിഡ് വൈറസ് പകര്‍ന്നതെന്നാണ് അനുമാനം.