24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 4280 പേര്‍ക്ക് കൊവിഡ്; കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ 33 പേര്‍ക്ക് വൈറസ് ബാധ

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65 പേര്‍ കൊവിഡ് മൂലം മരിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

Update: 2020-07-04 15:24 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ 33 പേര്‍ ഇതില്‍ ഉള്‍പ്പെടും. റോഡുമാര്‍ഗമാണ് ഇവര്‍ തമിഴ്‌നാട്ടില്‍ എത്തിയത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65 പേര്‍ കൊവിഡ് മൂലം മരിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1,07,001 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1450 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 44956 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 4329 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ 2505 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2632 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 55 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ ഡല്‍ഹിയില്‍ 97,200 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 25,940 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

Tags:    

Similar News