കൊവിഡ്: രാജ്യത്ത് രോഗമുക്തരും സജീവരോഗികളും തമ്മിലുള്ള വ്യത്യാസം ഒരു കോടി കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗമുക്തരും സജീവ രോഗികളും തമ്മിലുള്ള വ്യത്യാസം ഒരു കോടി കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 1,02,11,324 ആയി. വിവിധ ആശുപത്രികളിലായി 2,08,012 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. വ്യത്യാസം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെ രോഗമുക്തരുടെ എണ്ണം സജീവ രോഗികളുടെ 50 ഇരട്ടിയാണ്. നിലവില്‍ ഇവ തമ്മിലുളള വ്യത്യാസം 1,02,11,342ആണ്.
96.59 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്.
14,457 പേര്‍ 24 മണിക്കൂറിനുളളിലാണ് ആശുപത്രി വിട്ടത്. രാജ്യത്ത് പുതുതായി 13,788 പേര്‍ക്ക് കൊവിഡ് ബാധിച്ചു.
കഴിഞ്ഞ ദിവസം മാത്രം 145 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
15 സംസ്ഥാനങ്ങളില്‍ കൊവിഡ് മൂലം ഒരാള്‍ പോലും മരിച്ചിട്ടില്ല. 13 സംസ്ഥാനങ്ങളില്‍ പ്രതിദിനമരണം 1നും 5നും ഇടയിലാണ്. നാല് സംസ്ഥാനങ്ങളില്‍ 5 മുതല്‍ 10 പേരാണ് മരിച്ചത്. രാജ്യത്തെ 10-20 ശതമാനം മരണങ്ങളും ഒരു സംസ്ഥാനത്താണ്.
കേരളമാണ് പ്രതിദിന കൊവിഡ് ബാധയില്‍ മുന്നില്‍.