കൊവിഡ്: ഖത്തറില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ജനസംഖ്യയുടെ 75.9 ശതമാനമായി

Update: 2021-08-09 15:21 GMT

ദോഹ: ഖത്തറിലെ ആകെ ജനങ്ങളുടെ 75.9 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 വയസ്സും അതിനു മുകളിലുമുള്ള ജനങ്ങളില്‍ 73.7 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു. ഈ പ്രായക്കാര്‍ക്കിടയില്‍ 87.5 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു.

ജനസംഖ്യയുടെ 63.9 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കില്‍ പറയുന്നത്. ഇതുവരെ 39,51,518 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.

Similar News