കൊവിഡ്: മഹാരാഷ്ട്രയിലെയും പഞ്ചാബിലെയും സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും പഞ്ചാബിലും കൊവിഡ് വ്യാപനം ഗുരുതരമായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍. ഡല്‍ഹിയില്‍ കൊവിഡ് തല്‍സ്ഥിതി വിവരം വാര്‍ത്താമാധ്യമങ്ങളുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളുടെ സ്ഥിതിയാണ് ഗുരുതരമായിട്ടുള്ളത്. മഹാരാഷ്ട്രയിലും പഞ്ചാബിലും രോഗവ്യാപനം തീക്ഷ്ണമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 28,000 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചാബില്‍ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ വ്യാപനം തീവ്രമാണ്''- ഭൂഷന്‍ പറഞ്ഞു.
ഈ സംസ്ഥാനങ്ങള്‍ക്കുപുറമെ മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഗുജറാത്തില്‍ പ്രതിദിന രോഗബാധ 1700 ആണെങ്കില്‍ മധ്യപ്രദേശില്‍ 1500 ആണ്.
ഗുജറാത്തിലെ മിക്കവാറും കേസുകള്‍ സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, ഭവനഗര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പ്പൂര്‍, ഉജ്ജയിന്‍, ബെതുല്‍ ജില്ലകളാണ് രോഗത്തിന്റെ കേന്ദ്രം.
രാജ്യത്തെ രോഗതീവ്രത ഏറ്റവും കൂടുതലുള്ള 10 ജില്ലകളില്‍ ഒമ്പതും മഹാരാഷ്ട്രയിലാണ്. ഒന്ന് കര്‍ണാടകയിലാണ്.
പൂനെ, നാഗ്പൂര്‍, മുംബൈ, താനെ, നാസിക്ക്, ഓറംഗബാദ്, ബംഗളൂരു, അര്‍ബന്‍ നാന്തദ്, ജല്‍ഗോന്‍, അകോല തുടങ്ങിയ ജില്ലകളിലാണ് രോഗവ്യാപനം കൂടുതലുള്ളത്.
രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ 88 ശതമാനവും 45 വയസ്സിനു മുകളിലായതിലാനാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.