തൃശൂര്‍ ജില്ലയില്‍ 188 പേര്‍ക്ക് കൂടി കൊവിഡ്; 132 പേര്‍ രോഗമുക്തരായി

Update: 2022-01-03 12:57 GMT

തൃശൂര്‍: ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 132 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,042 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,50,999 ആണ്. 5,45,807 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 181 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 05 പേര്‍ക്കും ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

6,214 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 944 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,031 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 239 പേര്‍ക്ക് സിബിനാറ്റ് / ട്രുനാറ്റ്/ പിഒസി പിസിആര്‍ / ആര്‍ ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 38,84,793 പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.03% ആണ്.

ജില്ലയില്‍ ഇതുവരെ 44,80,773 കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,83,068 പേര്‍ ഒരു ഡോസ് വാക്‌സിനും, 20,97,705 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

Tags:    

Similar News