തൃശൂര്‍ ജില്ലയില്‍ 1,780 പേര്‍ക്ക് കൂടി കൊവിഡ്; 7,038 പേര്‍ രോഗമുക്തരായി

Update: 2022-02-07 13:17 GMT

തൃശൂര്‍: ജില്ലയില്‍ ഇന്ന് 1,780 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 754 പേരും വീട്ടു നിരീക്ഷണത്തിലുള്ള 32,093 പേരും ചേര്‍ന്ന് 34,627 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 7,038 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,50,853 ആണ്. 6,12,040 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.

ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 1,766 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 02 പേര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ 08 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ 04 ക്ലസ്റ്ററുകളും ചേര്‍ത്ത് നിലവില്‍ 28 ക്ലസ്റ്ററുകളാണുള്ളത്. ഇതില്‍ ഹോസ്റ്റലുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, പോലീസ് സ്‌റ്റേഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

7,160 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,663 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,043 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 454 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 41,81,436 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ 48,53,577 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 25,49,969 പേര്‍ ഒരു ഡോസ് വാക്‌സിനും, 22,27,431 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ജില്ലയില്‍ 76,177 പേര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 1518 വയസ്സ് വിഭാഗത്തില്‍ 1,13,757 കുട്ടികള്‍ ഒരു ഡോസ് വാക്‌സിനും, 15,506 കുട്ടികള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

Tags:    

Similar News