തൃശൂര്‍ ജില്ലയില്‍ 1,357 പേര്‍ക്ക് കൂടി കൊവിഡ്; 3,132 പേര് രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1,357 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 563 പേരും വീട്ടു നിരീക്ഷണത്തിലുള്ള 16,489 പേരും ചേര്‍ന്ന് 18,409 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 3,132 പേര് ഇന്ന് രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,57,453 ആണ്. 6,34,755 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ വെള്ളിയാഴ്ച സമ്പര്‍ക്കം വഴി 1,340 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 05 പേര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ 07 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ 18 ക്ലസ്റ്ററുകളാണുള്ളത്. ഇതില്‍ ഹോസ്റ്റലുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
7,190 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,030 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,890 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 270 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 42,10,084 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ജില്ലയില്‍ 1518 വയസ്സ് വിഭാഗത്തില്‍ 1,14,919 കുട്ടികള്‍ ഒരു ഡോസ് വാക്സിനും, 30,434 കുട്ടികള്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.