തൃശൂര്‍ ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; 5 പേര്‍ രോഗമുക്തര്‍
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 215 പേര്‍ ജില്ലയില്‍ രോഗമുക്തരായി.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശത്തു നിന്നും 9 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ജൂണ്‍ 26ന് ദുബയില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (40, പുരുഷന്‍), ജൂണ്‍ 27ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന മുറ്റിച്ചൂര്‍ സ്വദേശികളായ (34, സ്ത്രീ, 12 വയസ്സുള്ള ആണ്‍കുട്ടി), ജൂണ്‍ 26ന് ദോഹയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (24, പുരുഷന്‍), ജൂണ്‍ 26ന് ദോഹയില്‍ നിന്ന് വന്ന കാഞ്ഞൂര്‍ സ്വദേശി (52, പുരുഷന്‍), ജൂണ്‍ 26ന് ദോഹയില്‍ നിന്ന് വന്ന ഏനാമാക്കല്‍ സ്വദേശി (46, പുരുഷന്‍), ജൂണ്‍ 26 ന് സൗദിയില്‍ നിന്ന് വന്ന അടാട്ട് സ്വദേശി (59, പുരുഷന്‍), ജൂണ്‍ 16ന് റഷ്യയില്‍ നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി (20, പുരുഷന്‍), ജൂണ്‍ 20ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പീച്ചി സ്വദേശി (52, പുരുഷന്‍), ജൂണ്‍ 11 ന് റിയാദില്‍ നിന്ന് വന്ന പീച്ചി സ്വദേശി (30, പുരുഷന്‍), ജൂണ്‍ 13ന് കുവൈറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (58, പുരുഷന്‍), ജൂണ്‍ 14ന് കുവൈറ്റില്‍ നിന്ന് വന്ന നടവരമ്പ് സ്വദേശി (34, പുരുഷന്‍), ജൂണ്‍ 14ന് കുവൈറ്റില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി (46, പുരുഷന്‍), ജൂണ്‍ 15ന് മലേസ്യയില്‍ നിന്ന് വന്ന പരിയാരം സ്വദേശി (38, പുരുഷന്‍), ജൂണ്‍ 26ന് ഖത്തറില്‍ നിന്ന് വന്ന മുള്ളൂര്‍ക്കര സ്വദേശി (38, പുരുഷന്‍), ജൂണ്‍ 24ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (30, പുരുഷന്‍), ജൂണ്‍ 17ന് ചെന്നൈയില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശികളായ (15 വയസ്സുളള പെണ്‍കുട്ടി, 40 വയസ്സായ സ്ത്രീ), ബംഗളൂരുവില്‍ നിന്ന് വന്ന തെക്കുംകര സ്വദേശികളായ (47, പുരുഷന്‍, 44, പുരുഷന്‍), മുംംബെയില്‍ നിന്ന് വന്ന ചൂലിശ്ശേരി സ്വദേശികളായ ഒരു കുടുംബത്തില്‍പെട്ട (58, പുരുഷന്‍, 48, സ്ത്രീ), ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന മുരിങ്ങൂര്‍ സ്വദേശി (30, പുരുഷന്‍), ജൂണ്‍ 22 ന് ബംഗളൂരുവില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി (47, പുരുഷന്‍) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും (47, പുരുഷന്‍), ചേര്‍പ്പ് സ്വദേശിക്കും (38, പുരുഷന്‍) രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 215 പേര്‍ ജില്ലയില്‍ രോഗമുക്തരായി.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 19151 പേരും ആശുപത്രികളില്‍ 186 പേരും ഉള്‍പ്പെടെ ആകെ 19337 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1284 പേരെയാണ് പുതുതായി ചേര്‍ത്തത്. 822 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.
ഇന്ന് അയച്ച 147 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 9388 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 8943 സാമ്പിളുകളുടെ ഫലം വന്നു. 445 സാമ്പിളുകളുടെ എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 3063 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
ഇന്ന് 366 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 43293 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ഇന്ന് 163 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 531 പേരെ സ്‌ക്രീന്‍ ചെയ്തു.