അമരാവതി: 24 മണിക്കൂറിനുള്ളില്‍ ആന്ധ്രപ്രദേശില്‍ 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ഇന്ന് ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 8,87,466 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ 1,358 പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നു.
24 മണിക്കൂറിനുള്ളില്‍ 36,189 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്.
ഇതുവരെ 7,152 പേര്‍ക്ക് ജീവഹാനിയുണ്ടായി.