ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 127 പേര്‍ക്ക് കൊവിഡ്

Update: 2021-02-11 02:38 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തരായി. രണ്ട് പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്.

ഡല്‍ഹിയില്‍ 6,36,387 പേര്‍ക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. 1046 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു.

ഡല്‍ഹിയില്‍ ഇതുവരെ 10,882 പേര്‍ രോഗം ബാധിച്ച് മരിച്ചു. 6,24,457 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് 265 ആയി. നേരത്തെ അത് 183 ആയിരുന്നു.

രാജ്യത്തെ കൊവിഡ് സജീവരോഗികളുടെ എണ്ണം കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1,41,511 ലക്ഷമാണ്.

Tags:    

Similar News