ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,058 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 231 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്.
നിലവില്‍ രാജ്യത്ത് 1,83,118 പേരാണ് കൊവിഡിന് ചികില്‍സ തേടുന്നത്. 227 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് സജീവ രോഗബാധയാണ് ഇത്.
ആകെ രോഗബാധിതരുടെ 0.54 ശതമാനമാണ് സജീവ രോഗികള്‍. 2020 മാര്‍ച്ചിനു ശേഷം ഇത് ഇത്രത്തോളം താഴുന്നത് ആദ്യമായാണ്.
രോഗമുക്തി നിരക്കും മെച്ചപ്പെട്ടു, 98.14 ശതമാനം.
രാജ്യത്ത് കഴിഞ്ഞ ദിവസം 59.31 കോടി സാംപിളുകളാണ് പരിശോധിച്ചത്.
98.67 കോടി വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു.