ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 15,786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്, 8,733 പേര്‍ക്ക്.
നിലവില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 1,75,745 പേര്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുണ്ട്. 232 ദിവസത്തിനുള്ളില്‍ ഏറ്റവും കുറവ് രോഗബാധയാണ് ഇത്.
സജീവ രോഗികള്‍ ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിനു താഴെയാണ്, 0.51 ശതമാനം. 2020 മാര്‍ച്ചിനുശേഷം ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ 18,641 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായത് 3,35,147,449 പേര്‍. 98.16 ശതമാനമാണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ ദിവസം 231 പേര്‍ മരിച്ചു. കേരളത്തില്‍ മാത്രം 118 പേര്‍ മരിച്ചു.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. ഈ നിരക്ക് 3 ശതമാനത്തിനു താഴെയാകുന്നത് തുടര്‍ച്ചയായി 53ാം ദിവസമാണ്.
രാജ്യത്ത് ഇതുവരെ 100.59 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുകഴിഞ്ഞു.