24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 22,775 പേര്‍ക്ക് കൊവിഡ്; 1,431 പേര്‍ക്ക് ഒമിക്രോണ്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,775 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,431 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ പടര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍, 454 പേര്‍. ഡല്‍ഹി രണ്ടാം സ്ഥാനത്താണ്, 351 പേര്‍.
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 8,949 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ ആകെ എണ്ണം 1,04,781 ആയി. സജീവ രോഗികളുടെ എണ്ണം ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.3ശതമാനമാണ്.
കഴിഞ്ഞ ദിവസം 8,949 പേര്‍ രോഗമുക്തരായി. രോഗമുക്തരായവരുടെ ആകെ എണ്ണം 3,42,75,312. രോഗമുക്തി നിരക്ക് 98.32 ശതമാനം.
24 മണിക്കൂറിനുള്ളില്‍ 58,11,487 പേര്‍ വാക്‌സിനെടുത്തു. ആകെ നല്‍കിയ വാക്‌സിന്‍ 145.16 കോടി ഡോസ്. 1,55,02,407 സെഷനുകളിലായാണ് ഇത് നല്‍കിയത്.